ഇനിയും സഹിക്കാന്‍ വയ്യ, ഡോക്ടര്‍മാരെ ആക്രമിക്കുന്നതില്‍ ഐ.എം.എ

തിരുവനന്തപുരം - ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഇനിയും സഹിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ).  ഏറ്റവും അവസാനം വനിത ഡോക്ടര്‍ക്കെതിരെയുള്ള ആക്രമണം നീചവും സ്ത്രീത്വത്തിനെതിരെയുള്ള ആക്രമണവുമാണെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസും സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാറും പറഞ്ഞു.

മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തില്‍ വനിതാ ഡോക്ടറെ കടന്നു പിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. കോവിഡ് കാലഘട്ടത്തില്‍പോലും ഇങ്ങനെ സംഭവിക്കുന്നത് നോക്കി നില്‍ക്കാനാവില്ല. കോവിഡ് ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍നിന്നു മാറി നിന്നുകൊണ്ടുള്ള സമര പരിപാടികളിലേക്ക് സംസ്ഥാനത്തെ ഡോക്ടര്‍മാരെ തള്ളിവിടരുത്.

ആശുപത്രി സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കുക, ആശുപത്രികളെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക, അത്യാഹിത വിഭാഗങ്ങളില്‍ പോലീസ് എയ്ഡ് പോസ്റ്റും ക്യാമറകളും സ്ഥാപിക്കുക, ആശുപത്രികളിലെ സെക്യൂരിറ്റി സംവിധാനം കിടയറ്റതാക്കുക എന്നിവ ഉടന്‍ നടപ്പിലാക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു.

 

Latest News