കോഴിക്കോട്- കോണ്‍ഗ്രസിലേക്ക് നേതാക്കളെ ക്ഷണിക്കാത്തത് ആവശ്യത്തിന് ആളുകള്‍ ഉള്ളതുകൊണ്ടാണെന്ന് കെ. മുരളീധരന്‍ എം.പി. എന്‍സിപിയിലേക്ക് പിസി ചാക്കോ ആളുകളെ ക്ഷണിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിനാണ് മുരളീധരന്റെ പ്രതികരണം.
ആവശ്യത്തിന് ആളുകള്‍ ഇവിടെയുണ്ട്. കോണ്‍ഗ്രസിലേക്ക് ആളെ ക്ഷണിക്കാത്തത് ഇവിടെ അവരും കൂടി വന്നിട്ട് ശല്യം ആവണ്ടായെന്ന് കരുതിയാണ്. കോണ്‍ഗ്രസിലേക്ക് ആളുകളെ ക്ഷണിക്കേണ്ട കാര്യമില്ല-അദ്ദേഹം പറഞ്ഞു.
നിലവില്‍ കെ.പി.സി.സി പ്രസിഡണ്ടിനെകുറിച്ചോ പ്രതിപക്ഷ നേതാവിനെ കുറിച്ചോ പരാതി പറയേണ്ട സാഹചര്യമില്ലെന്ന്
കെ.പി.സി.സി നേതൃത്വത്തിനെതിരെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ ഹൈക്കമാന്‍ഡിന് കത്തയച്ചതിനെ കുറിച്ചുള്ള ചോദ്യത്തോട് മുരളീധരന്‍ പ്രതികരിച്ചു.
ഹൈക്കമാന്‍ഡിനു മുന്നില്‍ ചില നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.