സൗദി അറേബ്യയിലെ അല്‍ മവാസാത് ആശുപത്രിയിലേക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേനയാണ് റിക്രൂട്ട്‌മെന്റ്. ബി.എസ്‌സി നഴ്‌സിങ് അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. ജനുവരി 25നകം www.norkaroots.net വെബ്‌സൈറ്റിലെ ലിങ്ക് മുഖേന അപേക്ഷിക്കണം. ഇന്റര്‍വ്യൂ 28, 29 തീയതികളില്‍ കൊച്ചിയില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.