മലപ്പുറം- മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം അവസാനിക്കുകയാണെന്നും ശബ്ദരേഖ പുറത്തുവിടില്ലെന്നും കെ.ടി ജലീൽ. ഇന്ന് നടന്ന വാർത്താ സമ്മേളനം ലീഗിൽ കുഞ്ഞാലിക്കുട്ടിയുടെ യുഗം അവസാനിക്കുന്നു എന്നതിന്റെ തെളിവാണ്. അതിനാൽ കുഞ്ഞാലിക്കുട്ടി കുരുക്കിലാകുന്ന ശബ്ദരേഖ പുറത്തുവിടില്ല. വാക്കു പാലിക്കാൻ താൻ ബാധ്യസ്ഥനാണ്. കുഞ്ഞാലിക്കുട്ടി മിണ്ടാത്ത ഏക പത്രസമ്മേളനമാണിതെന്നും ജലീൽ പരിഹസിച്ചു.