റിയാദ് - വേനലവധിക്കു ശേഷം പുതിയ അധ്യയന വര്‍ഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലും സ്‌കൂളുകളിലും ഓഫീസ്, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും ഇന്നു മുതല്‍ ഡ്യൂട്ടി പുനരാരംഭിക്കും. മുഹറം 14 (ഓഗസ്റ്റ് 22) ഞായറാഴ്ച മുതല്‍ അധ്യാപകര്‍ക്ക് സ്‌കൂളുകളില്‍ ഡ്യൂട്ടി ആരംഭിക്കും. ഓഗസ്റ്റ് 29 മുതല്‍ ഇന്റര്‍മീഡിയറ്റ്, സെക്കണ്ടറി തലങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ ഓഫ്‌ലൈന്‍ ആയി ക്ലാസുകള്‍ ആരംഭിക്കും. ഇതിനു മുമ്പായി വിദ്യാര്‍ഥികള്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സ്‌കൂളുകളില്‍ ഹാജരാകാന്‍ കഴിയില്ല.