തുറൈഫ്- തുറൈഫ് ജനറല്‍ ആശുപത്രിയിലെ വാര്‍ഡില്‍ ഒരു ഭാഗത്ത് ഉണ്ടായ അഗ്‌നിബാധ നിയന്ത്രണവിധേയമാക്കി. രോഗികളെയും അഡ്മിറ്റ് ചെയ്യപ്പെട്ടവരെയും മറ്റൊരു വാര്‍ഡിലേക്കും കാഷ്വാലിറ്റിയിലേക്കും മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിക്ക് നിമിത്തമായത്. പെട്ടെന്ന് തന്നെ തീയണക്കാന്‍ സാധിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവന്‍ പേരെയും പരിശോധിച്ച് കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തി. പ്രായം ചെന്ന രോഗികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതുമൂലം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി ആവശ്യമായ ചികിത്സ നല്‍കി. ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ അഗ്‌നിശമന സേനയും ആംബുലന്‍സ് വിംഗും അപകടം ഉണ്ടായ ഉടനെ തന്നെ എത്തി സേവനങ്ങള്‍ നല്‍കി.