ബാഴ്‌സലോണ- ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയത് ഒടുവിൽ ഫുട്‌ബോൾ ലോകത്ത് സംഭവിച്ചു. അർജന്റീനയുടെ സൂപ്പർ താരം ലിയണൽ മെസി ബാഴ്‌സലോണ വിട്ടു. സ്പാനിഷ് ക്ലബ്ബ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരാർ പുതുക്കുന്ന കാര്യത്തിൽ വ്യാഴാഴ്ച നടന്ന ചർച്ചയിലും തീരുമാനമാകാത്തതിനെ തുടർന്നാണ് പ്രഖ്യാപനം. രണ്ടു പതിറ്റാണ്ടിലെ ബന്ധം അവസാനിപ്പിച്ചാണ് മെസി ബാഴ്‌സ വിടുന്നത്.
കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എഫ്.സി ബാഴ്‌സിലോണയും ലയണൽ മെസിയും തമ്മിൽ നേരത്തെ ധാരണയിൽ എത്തിയിരുന്നെങ്കിലും സാമ്പത്തികവും ലാലിഗ വ്യവസ്ഥകളുമായും ബന്ധപ്പെട്ട കാരണങ്ങളാൽ അത് നടക്കാത്ത സഹചര്യമാണുള്ളത്. അതിനാൽ മെസി ഇനി ബാഴ്‌സയിൽ തുടരില്ല. ഇക്കാര്യത്തിൽ ഇരുകൂട്ടരുടെയും ആഗ്രഹം നടക്കാത്തതിൽ അതിയായ സങ്കടമുണ്ട്. ക്ലബ്ബിനായി ചെയ്ത എല്ലാ കാര്യങ്ങൾക്കും എഫ്.ബി ബാഴ്‌സലോണ മെസിയോട് കടപ്പെട്ടിരിക്കുന്നു. വ്യക്തി ജീവിതത്തിലും ഫുട്‌ബോൾ കരിയറിലും മെസിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ബാഴ്‌സ പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്.LATEST NEWS | Leo #Messi will not continue with FC Barcelona
— FC Barcelona (@FCBarcelona) August 5, 2021