ഇടുക്കി-ചിന്നക്കനാല്‍ വേണാടിന് സമീപം ഇതര സംസ്ഥാന തൊഴിലാളി കൃഷിയിടത്തില്‍ പ്രസവിച്ചു. ഏലത്തോട്ടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കവെ മധ്യപ്രദേശ് സ്വദേശിനിയായ യുവതിയാണ് അഞ്ച് മാസം വളര്‍ച്ചയെത്തിയ ആണ്‍ കുഞ്ഞിനെ പ്രസവിച്ചത്. ജോലിക്കിടെ വയറു വേദനിക്കുന്നതായി പറഞ്ഞു. ഒപ്പമുള്ളവര്‍ ചേര്‍ന്ന് പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രസവം നടക്കുകയായിരുന്നു. പിന്നാലെ അമിത രക്തസ്രാവത്തെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ അടിമാലിയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.