ബംഗളൂരു- സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ യോഗ്യത റൗണ്ടിൽ കേരളത്തിന് തകർപ്പൻ ജയം. സൗത്ത് സോൺ യോഗ്യത മത്സരത്തിൽ ആന്ധ്രപ്രദേശിനെ ഏകപക്ഷീയമായ ഏഴു ഗോളിനാണ് കേരളം തോൽപ്പിച്ചത്. കെ.പി രാഹുൽ, അഫ്ദാൽ എന്നിവർ ഇരട്ടഗോളുകൾ നേടി. സജിത് പൗലോസ്, വിബിൻ തോമസ് എന്നിവരാണ് മറ്റുഗോളുകൾ നേടിയത്. സിംഗപള്ളി വിനോദ് എന്ന ആന്ധ്രതാരത്തിന്റെ സെൽഫ് ഗോൾ കൂടിയായതോടെ കേരളത്തിന്റെ വിജയം ഏഴു ഗോൡലെത്തി. ജിതിന്റെ ക്രോസിൽനിന്ന് സജിത് പൗലോസാമ് കേരളത്തിന്റെ ആദ്യഗോൾ നേടിയത്. രണ്ടാമത്തെ ഗോൾ കെ.പി രാഹുലും നേടി. ബാക്ക് പാസ് നൽകുന്നതിനിടെയാണ് സിംഗപള്ളി വിനോദ് വഴി സെൽഫ് ഗോൾ പിറന്നത്.
ആദ്യപകുതിയിൽ തന്നെ മൂന്നു ഗോളിന് മുന്നിലെത്തിയ കേരളം രണ്ടാം പകുതിയിൽ നാലു ഗോളുകൾ കൂടി അടിച്ചകൂട്ടി. അടുത്ത തിങ്കളാവ്ച്ച തമിഴ്‌നാടിനെതിരെയാണ് കേരളത്തിന്റെ അടുത്തമത്സരം.