ലണ്ടന്‍- വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. കോവിഡ്19 മഹാമാരി വന്നതോടെ വിമാനത്തിലെ യാത്രകള്‍ക്കുള്ള പല നിയമങ്ങളും കൂടി. സീറ്റ് ബെല്‍റ്റ് ധരിക്കുക, യാത്രയ്ക്ക് മുമ്പപായി ഫോണ്‍ ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റുക തുടങ്ങിയ നിയമങ്ങള്‍ കൂടാതെ ഇപ്പോള്‍ യാത്രക്കാര്‍ സാമൂഹിക അകലം പാലിക്കുക്കാന്‍ ശ്രദ്ധിക്കുകയും എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കുകയും വേണം. എന്നാല്‍ ഒരു വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ കുട്ടിപ്പാവാട അല്ലെങ്കില്‍ ചെറിയ നിക്കര്‍ ഉപയോഗിക്കരുത് എന്ന് ടിക് ടോക്ക് വീഡിയോയിലൂടെ പറഞ്ഞിരിക്കുകയാണ് പരിചയസമ്പന്നനായ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ടോമി സിമാറ്റോ. ഇതൊരു നിയമമല്ല. ഏത് വസ്ത്രം ധരിക്കണം എന്ന് ആരെയും പഠിപ്പിക്കുകയുമല്ല. മറിച്ച് എന്തുകൊണ്ട് വിമാനയാത്രയില്‍ കുട്ടിപ്പാവാട ഉപയോഗിക്കരുത് എന്ന് ടോമി വിഡിയോയില്‍ വിശദമാക്കുന്നുണ്ട്. വിമാനത്തിലെ ഇരിപ്പിടങ്ങള്‍ എത്ര വൃത്തിയുള്ളതാണെന്ന് നമുക്കറിയില്ല. ഓരോ യാത്രയ്ക്ക് ശേഷവും വിമാനം വൃത്തിയാക്കുന്നുണ്ടെങ്കിലും അണുനശീകരണം നടത്തുന്നുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ല. അതുകൊണ്ട് തന്നെ കുട്ടിപാവാട അല്ലെങ്കില്‍ നിക്കര്‍ ഉപയോഗിക്കുമ്പോള്‍ കാല്‍ സീറ്റില്‍ സ്പര്‍ശിക്കുകയും അതുവഴി രോഗാണുക്കള്‍ ശരീരത്തില്‍ കയറാന്‍ സാദ്ധ്യതയുണ്ട് എന്നും ടോമി സിമാറ്റോ വീഡീയോയില്‍ പറയുന്നു.
കഴിഞ്ഞില്ല, വിമാനയാത്രയില്‍ ഉപകരിക്കുന്ന വേറെയും ചില കാര്യങ്ങള്‍ വീഡിയോയിലൂടെ ടോമി പറയുന്നുണ്ട്. വിമാനത്തില്‍ ഉറങ്ങുകയോ ജനലിലേക്ക് തല ചായ്ക്കുകയോ ചെയ്യരുത്. കാരണം ഉറങ്ങിപോവുമ്പോള്‍ നിങ്ങള്‍ തല ഒരുപക്ഷെ ജനലിലേക്ക് ചാരും. എത്ര പേര്‍ ഇവിടെ കൈകളോ മറ്റോ തുടച്ചുവെന്ന് നിങ്ങള്‍ക്കറിയില്ല. രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാദ്ധ്യത ഏറിയ ഇടമാണിവിടെ. വാഷ്‌റൂമിലെ ലാവട്ടറിയിലെ ഫഌ് ബട്ടണില്‍ കൈവിരല്‍ നേരിട്ട് സ്പര്‍ശിക്കുന്നത് ഒഴിവാക്കണം എന്നാണ് മൂന്നാമത്തെ ടിപ്പ്. കാരണം രോഗാണുക്കള്‍ തന്നെ. വിമാന യാത്രയില്‍ വാഷ്‌റൂമില്‍ പോകാനുള്ള മടി വിചാരിച്ച് വെള്ളം കുടിക്കുന്നത് ഒഴിവാക്കരുത് എന്നും ഭക്ഷണമോ, വെള്ളമോ ആവശ്യമെങ്കില്‍ എയര്‍ ഹോസ്റ്റസ്സുമാരെ വിളിക്കാന്‍ ഒരിക്കലും മടിക്കരുത് എന്നും ടോമി പറയുന്നു. ടോമിയുടെ ടിക് ടോക്ക് വീഡിയോ ഇതുവരെ 1.5 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.