കൊച്ചി- ഈശോ സിനിമക്കെതിരെ വരുന്ന പ്രചാരണം അവാസ്തവവും സമൂഹത്തിൽ ചേരിതിരിവ് ലക്ഷ്യം വെച്ചുള്ളതാണ് കലാഭവൻ മുൻ മാനേജിംഗ് ഡയറക്ടർ ജോർജ് കുട്ടി. സിനിമയുടെ പ്രിവ്യൂ കണ്ട ശേഷമാണ് ജോർജ് കുട്ടിയുടെ പ്രതികരണം. സിനിമക്കെതിരെ നടക്കുന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ നാദിർഷായെ വിളിച്ചുവെന്നും തുടർന്നാണ് സിനിമയുടെ പ്രിവ്യൂ കണ്ടതെന്നും ജോർജുകുട്ടി വ്യക്തമാക്കി.
നാദിർഷായുമായി 24 കൊല്ലത്തെ ബന്ധമുണ്ടെന്നും ആക്ഷേപിക്കപ്പെടുന്ന പോലെയുള്ള ഒരാളാകാൻ അദ്ദേഹത്തിന് സാധിക്കില്ലെന്നും ജോർജുകുട്ടി പറഞ്ഞു. സിനിമയിലെ നായകന്റെ പേരാണ് ഈശോ. ആബേലച്ചൻ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ നാദിർഷായെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുമായിരുന്നുവെന്നും ജോർജ് കുട്ടി വ്യക്തമാക്കി.