30 കോടി ലഭിച്ച ഭാഗ്യവാനെ കണ്ടെത്തി, ഹരിശ്രീ അശോകന്റെ മരുമകന്‍

അബുദാബി അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി രൂപ ലഭിച്ച മലയാളിയെ കണ്ടെത്തി.  ദോഹയില്‍ ലുലു ഗ്രൂപ്പിന്റെ ജീവനക്കാരന്‍ സനൂപ് സുനില്‍ ആണ് 30 കോടിയിലേറെ രൂപ (15 ദശലക്ഷം ദിര്‍ഹം) ബിഗ് ടിക്കറ്റിന്റെ 230–ാം സീരീസ് നറുക്കെടുപ്പില്‍ സമ്മാനം നേടിയത്.  
സനൂപിന്റെ പേരില്‍ ഇദ്ദേഹവും ലുലുവിലെ 19 ജീവനക്കാരും ചേര്‍ന്നെടുത്ത ലോട്ടറി ടിക്കറ്റിനാണു സമ്മാനം. സിനിമാ നടന്‍ ഹരിശ്രീ അശോകന്റെ മരുമകനാണു സനൂപ്. ദീര്‍ഘ നേരത്തെ ശ്രമത്തിനു ശേഷമാണു സംഘടകര്‍ക്കു സനൂപുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്. നാട്ടിലെ മൊബൈല്‍ നമ്പര്‍ കൊടുത്തിരുന്നതിനാല്‍ ടിക്കറ്റ് സംഘാടക പ്രതിനിധി റിചാര്‍ഡ്, സനൂപിന്റെ മൊബൈലിലേക്കു പല പ്രാവശ്യം വിളിച്ചെങ്കിലും ആദ്യം ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.
മലയാളിയായ ജോണ്‍സണ്‍ കുഞ്ഞുകുഞ്ഞുവിന് 10 ലക്ഷം ദിര്‍ഹവും ഇന്ത്യക്കാരനായ റെനാള്‍ഡ് ഡാനിയേലിന് 1,00000 ദിര്‍ഹവും സമ്മാനം ലഭിച്ചു.  

 

Latest News