Sorry, you need to enable JavaScript to visit this website.

പിപിഇ കിറ്റ് ധരിച്ച് വീട്ടില്‍വച്ച് സുഹൃത്ത് പീഡിപ്പിച്ചു,  തിരുവനന്തപുരത്തെ സന്നദ്ധ പ്രവര്‍ത്തകനെതിരെ പരാതി

തിരുവനന്തപുരം- കോവിഡ് ചികിത്സയിലായിരുന്നപ്പോള്‍ പിപിഇ കിറ്റ് ധരിച്ച് വീട്ടില്‍വച്ച് സുഹൃത്ത് പീഡിപ്പിച്ചെന്നും വിവാഹവാഗ്ദാനം നല്‍കി ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചുവെന്നും യുവതി. ഇവരുടെ സുഹൃത്തും സന്നദ്ധപ്രവര്‍ത്തകനുമായ മഹേഷ് പരമേശ്വരനെതിരെയാണ് പരാതി നല്‍കിയത്. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ മഹേഷിനൊപ്പം ഉണ്ടായിരുന്ന ആളാണ് യുവതി. ഏപ്രില്‍ മാസമാണ് സംഭവം നടന്നതെന്നാണ് യുവതി പറയുന്നത്. പിതാവിനും തനിക്കും കോവിഡ് ബാധിക്കുകയും സാധനങ്ങള്‍ എടുക്കാന്‍ വീട്ടിലേക്ക് വരുകയായിരുന്നു. കൂടെ സുഹൃത്തായ മഹേഷും ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും വിവാഹവാഗ്ദാനം നല്‍കി ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. എന്നാല്‍ പിതാവ് മരിച്ചതോടെ ഇയാള്‍ നയം മാറുകയും താന്‍ വിവാഹിതനാണെന്ന് പറയുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതായും യുവതി പറയുന്നു. കരമന പോലീസ് മഹേഷിനെതിരെ കേസ് എടുത്തു.
 

Latest News