Sorry, you need to enable JavaScript to visit this website.

മലപ്പുറം ജില്ലാ കെ.എം.സി.സി ധീരതാ പുരസ്‌കാരം കൈമാറി

കെ.ഇ. അഷ്‌റഫിന് ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ധീരത പുരസ്‌കാരം അബ്ദുൽ അസീസ് അൽ മുഹന്നദി കൈമാറുന്നു. 

ദോഹ- കഴിഞ്ഞ ബലിപെരുന്നാൾ ദിനത്തിൽ അൽഖോറിലെ ദഖീറ ബീച്ചിൽ അപകടത്തിൽപെട്ട മലയാളി കുടുംബത്തിലെ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തിയ കെ.ഇ. അഷ്‌റഫിന് ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ധീരത പുരസ്‌കാരം കൈമാറി. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ കമ്യൂണിറ്റി പോലീസ് ബോധവൽക്കരണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ അബ്ദുൽ അസീസ് അൽ മുഹന്നദി ഉപഹാരം സമ്മാനിച്ചു. 
മലപ്പുറം കീഴ്പ്പറമ്പ് സ്വദേശിയും ഏറനാട് മണ്ഡലം കെ.എം.സി.സി ഭാരവാഹിയുമാണ് അഷ്‌റഫ്. ഖത്തർ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് കെ. മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. ഖത്തർ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി പോലീസിംഗ് വിഭാഗം ഉദ്യോഗസ്ഥൻ ഡോ. കെ.എം. ബഹാവുദ്ദീൻ, ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ, ഐ.സി.സി ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത്, ഐ.ബി.പി.സി പ്രസിഡന്റ് ജാഫർ സാദിഖ്, ജില്ലാ ട്രഷറർ അലി മൊറയൂർ തുടങ്ങിയവർ സംസാരിച്ചു. ആക്റ്റിംഗ് ജനറൽ സെക്രട്ടറി മുഹമ്മദ് ലയിസ് കുനിയിൽ സ്വഗതവും സെക്രട്ടറി യൂനുസ് കടമ്പോട്ട് നന്ദിയും പറഞ്ഞു. 


 

Latest News