റിയാദ് - ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ ബിറ്റ്‌കോയിൻ ബിസിനസ് മേഖലയിൽ പ്രവേശിക്കുമെന്ന റിപ്പോർട്ടുകൾ വാസ്തവവിരുദ്ധമാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ബിറ്റ്‌കോയിൻ ബിസിനസ് മേഖലയിൽ പ്രവേശിക്കാൻ സൗദി അറാംകൊക്ക് പദ്ധതിയുള്ളതായി അവകാശപ്പെടുന്ന റിപ്പോർട്ടുകൾ അടുത്തിടെ പ്രചരിച്ചിരുന്നു. ബിറ്റ്‌കോയിൻ ബിസിനസുകൾക്ക് സൗദിയിൽ നിയമസാധുതയും പരിരക്ഷയുമില്ലെന്ന് സൗദി സെൻട്രൽ ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.