അബുദാബി- യു.എ.ഇയും സൗദി അറേബ്യക്കുമിടയില്‍ സര്‍വീസ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി ഇത്തിഹാദ് എയര്‍ലൈന്‍സ്. സൗദി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പത്താം തീയതി വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കിയെന്നും തീയതി വീണ്ടും നീട്ടാമെന്നും ഇത്തിഹാദ് ട്വിറ്ററില്‍ അറിയിച്ചു.