Sorry, you need to enable JavaScript to visit this website.

കേന്ദ്രമന്ത്രി വി. മുരളീധരന്‍ വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് കൃഷ്ണകുമാര്‍

തിരുവനന്തപുരം- കേന്ദ്രമന്ത്രി വി. മുരളീധരന്‍ തന്റെ വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് നടനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയുമായിരുന്ന കൃഷ്ണകുമാര്‍. മന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും വീട്ടിലെത്തി ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചു. ഊണിനു ശേഷം വളരെ നേരം കുടുംബാംഗങ്ങളുമായി വി മുരളീധരന്‍ വീട്ടില്‍ സമയം ചിലവഴിച്ചു. അതിന് ശേഷം ഔദ്യോഗിക ചടങ്ങുകള്‍ക്കായി പുറപ്പെട്ടു. ഇത്രയും തിരക്കുകള്‍ക്കിടയിലും തങ്ങളുടെ വീട് സന്ദര്‍ശിച്ചതിലും സ്‌നേഹം പങ്കിട്ടതിലും അദ്ദേഹത്തിന് നന്ദി പറയുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഇന്നലെ അപ്രതീക്ഷിതമായി കേന്ദ്രമന്ത്രി ശ്രീ വി. മുരളീധരന്‍.. മുരളിചേട്ടന്റെ ഒരു ഫോണ്‍ വന്നു. വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ. ഞാനും, ജയശ്രീയും കൂടെ നാല് പേരും.കുറെ നാളായി മുരളി ചേട്ടന്‍ പറയുന്നതല്ലാതെ വരാറില്ല.. തിരക്കാണ് കാരണമെന്ന് എനിക്കും അറിയാം.. എന്തായാലും ഇത്തവണ വന്നു, ഒപ്പം സ്‌റ്റേറ്റ് കമ്മിറ്റി മെമ്പറും കൗണ്‍സിലറുമായ ശ്രീ അശോക് കുമാര്‍, സ്‌റ്റേറ്റ് സെക്രട്ടറി ശ്രി ശിവന്‍ കുട്ടി, സ്‌റ്റേറ്റ് കമ്മിറ്റി മെമ്പര്‍ ശ്രി തോട്ടക്കാട് ശശി, മേഖല വൈസ് പ്രസിഡന്റ് കല്ലയം വിജയകുമാര്‍ എന്നിവരും ഉണ്ടായിരുന്നു. ഊണിനു ശേഷം വളരെ നേരം കുടുംബാങ്ങളുമായി ചിലവഴിച്ചന്‌ശേഷം ഇന്നലത്തെ ഔദ്യോഗിക ചടങ്ങുകള്‍ക്കായി ചേട്ടന്‍ പുറപ്പെട്ടു. ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദര്‍ശിച്ചതിലും സ്‌നേഹം പങ്കിട്ടതിലും എന്റെയും കുടുംബാംഗങ്ങളുടെയും നന്ദി അറിയിക്കുന്നു.
 

Latest News