കൊല്ലം- സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്മയ കേസിൽ സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു. കൊല്ലത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ജി. മോഹൻരാജിനെയാണ് സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. അഞ്ചൽ ഉത്ര കേസിലെയും സ്പെഷൽ പ്രോസിക്യൂട്ടറാണ് മോഹൻരാജ്.