സൗദിയിൽ വ്യാഴാഴ്ച വരെ മഴക്ക് സാധ്യത

റിയാദ്- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച മുതൽ ശക്തമായി മഴ പെയ്‌തേക്കുമെന്ന് പ്രവചനം. ജിസാൻ, അസീർ, നജ്‌റാൻ, അൽബാഹ, മക്ക എന്നിവിടങ്ങളിൽ ശക്തമായും സാമാന്യം ഭേദപ്പെട്ട തോതിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ ശക്തമായി കാറ്റടിക്കുകയും ചെയ്യും. പ്രളയ സാധ്യത നിലനിൽക്കുന്നതിനാൽ ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി ആളുകൾക്ക് മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ മക്ക, മദീന, തബൂക്ക്, ഹായിൽ എന്നീ പ്രവിശ്യകളിൽ തരക്കേടില്ലാത്ത രീതിയിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി. വെള്ളം കെട്ടിനിൽക്കാനും കുത്തൊഴുക്ക് ഉണ്ടാകാനുമിടയുള്ള സ്ഥലങ്ങളിൽനിന്ന് അകന്നു നിൽക്കണമെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി അഭ്യർഥിച്ചു.  

 

Latest News