റിയാദ്- സൗദിയില്‍ വൈകാതെ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇബ്തിസാം അല്‍ശഹ്‌രി പറഞ്ഞു. വിദ്യാര്‍ഥികളും അധ്യാപകരും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണമെന്നതാണ് സ്‌കൂള്‍ തുറക്കാനുള്ള ഉപാധി.
ആദ്യഘട്ടത്തില്‍ ഇന്റര്‍മീഡിയേറ്റ്, സെക്കണ്ടറി ക്ലാസുകളിലാണ് അധ്യയനം തുടങ്ങുക. കെ.ജി തലത്തിലും പ്രിലിമിനറി വിഭാഗത്തിലും ക്ലാസുകള്‍ ഒക്ടോബര്‍ 10ന് തുടങ്ങും.