Sorry, you need to enable JavaScript to visit this website.

പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ന്യായം പറയുന്നോ, പ്രതികരിച്ച് സിസ്റ്റര്‍ ലൂസി

തിരുവനന്തപുരം - പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ശേഷം അത് ഉഭയ സമ്മത പ്രകാരമാണെന്ന് വാദിച്ച് ഹരജി നല്‍കുന്നതില്‍ എന്ത് ന്യായമാണ് ഉള്ളതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി ഇരയെ വിവാഹം കഴിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.

പതിനാറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ഗര്‍ഭം ധരിപ്പിച്ചതിന്റെ ഉത്തരവാദിത്തം അപ്പന്റെ തലയില്‍ കെട്ടിവെക്കാന്‍ മാത്രം നിന്ദ്യമായിത്തീര്‍ന്ന പൗരോഹിത്യമാണ് അവിടെ കണ്ടത്. ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റാത്തത്.
ഇപ്പോള്‍ പുതിയൊരു തന്ത്രമാണ് ഇറക്കിയിരിക്കുന്നത്. ഈ പെണ്‍കുട്ടി സ്വമനസാല്‍ എന്ന് എഴുതിക്കൊടുത്തെങ്കിലും ഒരു കാരണമവശാലും സ്വതന്ത്രമായ തീരുമാനമായിരിക്കില്ലെന്ന് വ്യക്തമാണ്. വയറ്റിലുള്ള കുഞ്ഞിന്റെ പിതൃത്വം സ്വന്തം അപ്പന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ നോ പറഞ്ഞ കുട്ടിയാണ് അത്. ആ ധൈര്യം കുട്ടിക്കുണ്ട്. പക്ഷേ ആരുടെയൊക്കെയോ നിര്‍ബന്ധപ്രകാരമാണ് ഇങ്ങനെ ചെയ്തത്- സിസ്റ്റര്‍ ലൂസി പറഞ്ഞു.

 

Latest News