റാന്നി- മാനസിക വെല്ലുവിളിയുള്ള 45 കാരന്‍ ബന്ധുവായ 17 കാരന്റെ കുത്തേറ്റ് മരിച്ചു. പമ്പാവാലി തുലാപ്പള്ളി സ്വദേശിയായ 45 വയസുകാരനാണ് മരിച്ചത്.
ആക്രമണം നടത്തിയ വിദ്യാര്‍ഥിയെ പമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെ ആക്രമിച്ചപ്പോള്‍ രക്ഷപ്പെടുത്തുന്നതിനായി കുത്തിയതെന്നാണ് വിദ്യാര്‍ഥിയുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മരിച്ചയാള്‍ വിദ്യാര്‍ഥിയുടെ കുടുംബത്തിനൊപ്പമായിരുന്നു താമസം. കോവിഡ് വ്യാപനം ഭയന്ന് ഇദ്ദേഹത്തെ വീട്ടില്‍നിന്ന് പുറത്തുപോകാന്‍ അനുവദിച്ചിരുന്നില്ല. ഇതേ ചൊല്ലി തര്‍ക്കമുണ്ടാകാറുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് പുറത്തേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ വിദ്യാര്‍ഥിയുടെ അമ്മ തടഞ്ഞു. ഇത് പിടിവലിയിലെത്തിയപ്പോള്‍ ഇദ്ദേഹം അവരുടെ കഴുത്തില്‍ പിടിച്ചു.
സമീപം ഈര്‍ക്കില്‍ ചീകിക്കൊണ്ട് നിന്ന മകന്‍ അമ്മയെ മോചിപ്പിക്കാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. തുടര്‍ന്ന് അമ്മയെ രക്ഷിക്കാന്‍ കൈയിലിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് മൊഴി.