മങ്കട - മത സാസ്‌കാരിക വൈജ്ഞാനിക മേഖലകളിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ തിരൂർക്കാട് ഇലാഹിയ കോളേജ് സ്ഥാപനങ്ങളുടെ മേധാവിയും നുസ്‌റത്തുൽ ഇസ്‌ലാം ട്രസ്റ്റ് സ്ഥാപക ചെയർമാനുമായിരുന്ന എൻ. മുഹമ്മദ് ശരീഫ് മൗലവിയുടെ ജീവിതം പറയുന്ന 'എൻ.എം. ശരീഫ് മൗലവി തലമുറകളുടെ രാജശിൽപി' ഓർമ പുസ്തകം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഓൺലൈൻ ചടങ്ങിൽ പ്രകാശനം ചെയ്തു.
ഐ.പി.എച്ച് കേരള ചീഫ് എഡിറ്റർ വി.എ. കബീർ ആദ്യ പ്രതി ഏറ്റു വാങ്ങി. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി. ആരിഫലി, പി.കെ ജമാൽ, പി.എ.എം ഹാരിസ്, എം.ടി. അബൂബക്കർ മൗലവി, പി.എം.എ. ഖാദർ, പി. അലവിക്കുട്ടി, ഡോ. കെ.പി. ഷംസുദ്ദീൻ, അനസ് മൻസൂർ എന്നിവർ സംസാരിച്ചു. മുജീബുറഹ്മാൻ സ്വാഗതവും യൂസുഫലി പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
പി. അമീന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ഫാദിയ മുഹ്‌സിൻ ഗാനമാലപിച്ചു.
ചടങ്ങിൽ ശരീഫ് മൗലവിയെക്കുറിച്ച ഡോകുമെന്ററി 'ഓർമത്തുടിപ്പുകൾ' പ്രദർശിപ്പിച്ചു.