റിയാദ്- ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യ ഇതുവരെ 383 ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് സൗദി അറേബ്യക്കെതിരെ ആക്രമണങ്ങൾക്ക് ശ്രമിച്ചതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലികി പറഞ്ഞു. സ്‌ഫോടക വസ്തുക്കൾ നിറച്ച 690 ഡ്രോണുകൾ ഉപയോഗിച്ചും ഹൂത്തികൾ സൗദി അറേബ്യക്കെതിരെ ആക്രമണങ്ങൾക്ക് ശ്രമിച്ചു. സ്‌ഫോടക വസ്തുക്കൾ നിറച്ച 79 റിമോട്ട് കൺട്രോൾ ബോട്ടുകളും 96,912 ഷെല്ലുകളും ഉപയോഗിച്ചും ഹൂത്തികൾ ആക്രമണങ്ങൾക്ക് ശ്രമിച്ചു.
അൽഹുദൈദ വെടിനിർത്തൽ കരാർ 30,527 തവണ ഹൂത്തികൾ ലംഘിച്ചു. മിസൈൽ, ഡ്രോൺ, ബോട്ട് ആക്രമണങ്ങളും അൽഹുദൈദ വെടിനിർത്തൽ കരാർ ലംഘനവും അടക്കം ആകെ 1,28,796 തവണയാണ് ഹൂത്തികൾ ആക്രമണങ്ങൾ നടത്തിയതെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.