കൊല്ലം - പുരുഷന്മാരോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ പലരും വ്യാജ പരാതി വനിതാ കമ്മീഷനില്‍ നല്‍കുന്നുണ്ടെന്ന് കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. വനിതാ കമ്മീഷനില്‍ വരുന്ന വ്യാജ പരാതികളുടെ എണ്ണം വര്‍ധിച്ചു. കൊല്ലത്തെ വിസ്മയയുടെ സംഭവത്തിന് ശേഷമാണിതെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. സത്യസന്ധമായ പല പരാതികളും ലഭിക്കുന്നുണ്ട്. എന്നാല്‍ അതോടൊപ്പം വ്യാജ പരാതികളും വരുന്നുണ്ട്. ഇത്തരം വ്യാജ പരാതികള്‍ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ സഹായിക്കൂവെന്ന് അവര്‍ പറഞ്ഞു.
പല വ്യാജ പരാതികളുടെയും ഉറവിടം നിയമത്തെപറ്റി അവബോധമുള്ള സ്ത്രീകളാണ്. ജോലി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും വ്യാജ പരാതികള്‍ എത്തുന്നു. പെണ്‍കുട്ടികള്‍ ഭാരമാണെന്ന് കരുതുന്ന മനോഭാവമാണ് മാറേണ്ടത്. പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നാല്‍ എന്തോ അപകടമെന്ന് മട്ടിലാണ് രക്ഷിതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.