കൊച്ചി- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. ശനിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലുമെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയെ ബാധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത.