തിരുവനന്തപുരം- ഐ.എന്‍.എല്ലില്‍ എല്ലാവരും ഒത്തുപോകണമെന്നാണ് ആഗ്രഹമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണം. ഒത്തുതീര്‍പ്പിന് മന്ത്രി മുന്‍കൈ എടുക്കണമെന്നാണ് അബ്ദുല്‍ വഹാബ് പക്ഷത്തിന്റെ ആവശ്യം.
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് തീര്‍ക്കണമെന്ന സി.പി.എമ്മിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പിനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. കാസിം ഇരിക്കൂറിനെ മാറ്റിനിര്‍ത്തി യോജിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഉച്ചക്കുശേഷം അബ്ദുല്‍ വഹാബ് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയേക്കും.