ശിവന്‍കുട്ടിയുടെ രാജി വേണം, സമ്മര്‍ദം ശക്തമാക്കി പ്രതിപക്ഷം

തിരുവനന്തപുരം- നിയമസഭ കൈയാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. രാജി ആവശ്യം മുഖ്യമന്ത്രി തള്ളിയതോടെ ഇന്നത്തെ സഭാനടപടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
ചോദ്യോത്തര വേള തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ച് എഴുന്നേല്‍ക്കുകയായിരുന്നു. മന്ത്രിയുടേത് നിഷേധാത്മക നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തുകയും ചെയ്തു. സഭ തുടങ്ങിയപ്പോള്‍ തന്നെ മന്ത്രി ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയിരുന്നു. സുപ്രീംകോടതിയുടെ അന്തസത്തയെ ചോദ്യംചെയ്ത നിലപാടാണ് മുഖ്യമന്ത്രി ഇന്നലെ സഭയില്‍ സ്വീകരിച്ചതെന്നും മന്ത്രി രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രതിപക്ഷം വ്യക്തമാക്കി. രാജി ആവശ്യം മുഖ്യമന്ത്രി തളളി. ഇതോടെയാണ് പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ചത്.

 

 

Latest News