Sorry, you need to enable JavaScript to visit this website.

വീട്ടിനകത്തും പുറത്തും പൊടുന്നനെ തീപ്പിടിക്കുന്നു; നാട് ആശങ്കയിൽ

മൊയ്തു മാസ്റ്റുടെ വീട്ടിലെ തീപ്പിടിത്തം. 

വടകര- വീട്ടിനകത്തും പുറത്തും പലതിനും തീപ്പിടിക്കുന്നത് വീട്ടുകാർക്കും നാട്ടുകാർക്കും ആശങ്കക്ക് കാരണമായി. ആയഞ്ചേരി പഞ്ചായത്തിലെ കീരിയങ്ങാടിയിൽ റിട്ട. അധ്യാപകൻ കാളാംവീട്ടിൽ മൊയ്തുവിന്റെ വീട്ടിലാണ് വീട്ടുകാരേയും നാട്ടുകാരേയും അത്ഭുതപ്പെടുത്തി ഇടക്കിടെ പലതിനും തീപ്പിടിക്കുന്നത്. ചെറുതായല്ല പൊടുന്നനവെ തീ ആളിപ്പടരുകയാണ്. വീടിന്റെ പിൻ ഭാഗത്തെ കുലക്കാറായ വാഴയാണ് ആദ്യ ദിവസം കത്തിയത്. വൈകീട്ടോടെ മറ്റൊരു ഭാഗത്തെ വാഴക്കും തീ പിടിച്ചു. ഇതോടെ വീട്ടുകാർക്ക് ആശങ്കയായി. വീട്ടിനകത്ത് വെച്ച ഒരു ഷാളും മുകൾ നിലയിൽ സൂക്ഷിച്ച ഷൂസും കത്തി നശിച്ചു. വീട്ടു മുറ്റത്ത് സൂക്ഷിച്ച ഹോസിനും തീ പിടിച്ചു. വീട്ടുകാർ നോക്കി നിൽക്കവെയാണിത്. പരിഭ്രാന്തി പരന്നതിനെ തുടർന്ന് ഗ്യാസ് സിലണ്ടർ വീട്ടിൽ നിന്ന് മാറ്റി വെച്ചിരിക്കുകയാണ്. നാദാപുരം പോലീസ് വില്ലേജ്, പഞ്ചായത്ത് അധികൃതർ, ജന പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി പരിശോധന നടത്തി.
 

Latest News