Sorry, you need to enable JavaScript to visit this website.

കുറ്റിയാടി പ്രതിഷേധം; സിപിഐഎമ്മില്‍  കൂട്ട നടപടി; അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് -  കുറ്റിയാടിയിലെ പ്രതിഷേധത്തില്‍ അഞ്ച് പ്രാദേശിക നേതാക്കളെ സിപിഐഎം സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ച് സെക്രട്ടറിയെയും പുറത്താക്കിയിരുന്നു. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന നടപടിയാണ് എടുത്തത്. കെ ടി കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാര്‍ത്ഥി മോഹമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. പ്രതിഷേധം കമ്മ്യൂണിസ്റ്റ് രീതിക്ക് എതിരായ പ്രവര്‍ത്തനം ആണെന്ന് കണ്ടെത്തി തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി അച്ചടക്ക നടപടിയിലേക്ക് കടന്നിരുന്നു. ജില്ലാ സെക്രട്ടേറിയറ്റില്‍ കുഞ്ഞമ്മദ് കുട്ടിയെ നീക്കിയിരുന്നു. ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തര്‍ക്കവും പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ടാണ് കുഞ്ഞമ്മദ് കുട്ടിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത്. ജില്ലാ സെക്രട്ടേറിയറ്റിന്റേയും ജില്ലാ കമ്മിറ്റിയുടേയും തീരുമാനമായിരുന്നു ഇത്. കുറ്റിയാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു.2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ലഭിക്കാനായിരുന്നു തെരുവില്‍ ഇറങ്ങി ആളുകള്‍ പ്രതിഷേധിച്ചത്. കേരളാ കോണ്‍ഗ്രസ് എമ്മിന് മണ്ഡലം നല്‍കിയതിന് എതിരെയായിരുന്നു പ്രതിഷേധം. മുന്നണി തീരുമാനപ്രകാരം കുറ്റിയാടി സീറ്റ് സിപിഐഎം കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കിയിരുന്നു. ഇതനുസരിച്ച് മുഹമ്മദ് ഇക്ബാലിനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. ഇതിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചപ്പോള്‍ പാര്‍ട്ടി മണ്ഡലം തിരിച്ചെടുത്ത് കെ ടി കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കി. അദ്ദേഹം അവിടെ നിന്ന് വിജയിക്കുകയും ചെയ്തു.
 

Latest News