കോട്ടയം- ചങ്ങനാശേരിയില്‍ അമിത വേഗതയില്‍ യുവാക്കള്‍ ഓടിച്ച ബൈക്ക് മറ്റൊരു ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. പോത്തോട് സ്വദേശി മുരുകന്‍ ആചാരി (67), ചങ്ങനാശേരി സ്വദേശി സേതുനാഥ് നടേശന്‍ (41), പുതുപ്പള്ളി സ്വദേശി ശരത് (19) എന്നിവരാണ് ഇന്നലെ രാത്രി ചങ്ങനാശേരി ബൈപാസിലുണ്ടായ അപകടത്തില്‍ മരിച്ചത്. ശരത്ത് ഓടിച്ചിരുന്ന ബൈക്ക് സേതുനാഥും മുരുകനും സഞ്ചരിച്ച ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന ഒരു കാറിലും ശരത്തിന്റെ ബൈക്ക് ഇടിച്ചുകയറി. റോഡിലേക്ക് തെറിച്ചുവീണ ശരത്തും സേതുനാഥും സംഭവസ്ഥലത്തു തന്നെ മരിച്ചു. മുരുകന്‍ ആശുപത്രിയിലേക്കു കൊണ്ടു പോകുംവഴിയും മരിച്ചു. ബൈപാസില്‍ പുതുലമുറ ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ശരത്തിനൊപ്പം മറ്റൊരു ബൈക്കോടിച്ചിരുന്ന യുവാവ് അപകടത്തെ തുടര്‍ന്ന നിര്‍ത്താതെ കടന്നു കളഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.