കുണ്ടറ-എന്‍.സി.പി നേതാവ് പത്മാകരനെതിരെ നല്‍കിയ പീഡന പരാതിയില്‍ കേസെടുക്കാതെ വൈകിപ്പിച്ച കുണ്ടറ സി.ഐ ജയകൃഷ്ണനെ സ്ഥലംമാറ്റി. പകരം ചുമതല കോസ്റ്റല്‍ സി.ഐ മഞ്ജു ലാലിന് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ 28നാണ് പീഡനശ്രമം സംബന്ധിച്ച് യുവതി കുണ്ടറ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നത്. 30ന് പരാതിക്കാരിയേയും എന്‍സിപി കുണ്ടറ നിയോജകമണ്ഡലം ഭാരവാഹിയായ യുവതിയുടെ പിതാവിനെയും സ്‌റ്റേഷനില്‍ വിളിപ്പിച്ചിരുന്നു.
രാവിലെ സ്‌റ്റേഷനിലെത്തിയ ഇരുവരെയും സ്‌റ്റേഷനു പുറത്തു നിര്‍ത്തി 11. 30 കഴിഞ്ഞ് പറഞ്ഞു വിടുകയായിരുന്നുവെന്ന് യുവതി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.
അതിനിടെയാണ് യുവതിയുടെ പിതാവിനെ മന്ത്രി എ.കെ. ശശീന്ദ്രന്‍ സ്വന്തം ഫോണില്‍ വിളിച്ച് കേസ് നല്ല രീതിയില്‍ ഒത്തു തീരണമെന്ന് ആവശ്യപ്പെട്ടത് വിവാദമായത്.