കൊച്ചി-ആലുവയില്‍ നാലുവയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികന്‍ മുങ്ങി. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് വൈദികനെതിരെ എടത്തല പോലീസ് കേസെടുത്തു. എറണാകുളത്തെ വൈദികനായ സിബിക്കെതിരെയാണ് കേസ്. കുഴിവേലിപ്പടിയിലുള്ള ഒരു സ്ത്രീയുടെ വീട്ടില്‍ വൈദികന്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ട്. ഇതിനിടയില്‍ ഇയാള്‍ നാലു വയസുള്ള ഇരട്ട കുട്ടികളില്‍ ഒരു കുട്ടിയെ രണ്ട് തവണ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നതാണ് പരാതി. മാതാവ് നല്‍കിയ പരാതിയിന്മേല്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ മുങ്ങിയ വൈദികനു വേണ്ടി അന്വേഷണം നടത്തുകയാണെന്ന് സി.ഐ പറഞ്ഞു.