തിരുവനന്തപുരം-സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. രാജിവെച്ച് കോടതി നടപടികളുമായി സഹകരിക്കകുയാണ് വേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യമുന്നയിച്ചു.