കോട്ടയം- പേരക്കുട്ടിക്കൊപ്പം കാരംസ് കളിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വീഡിയോ വൈറലായി. പൊതു തിരക്കുകൾക്കിടയിൽ വീണു കിട്ടുന്ന അപൂർവ നിമിഷങ്ങളെ ആഘോഷമാക്കുന്നത് ഇത്തരം ചെറു വിനോദങ്ങളിലൂടെയാണ്. പോയ കാലത്തെ തിരിച്ചു പിടിക്കൽ കൂടിയാണത്. പേരക്കുട്ടി എഫിനോവക്കൊപ്പം എന്ന അടിക്കുറിപ്പോടെയാണ് ഉമ്മൻ ചാണ്ടി വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് ഉമ്മൻ ചാണ്ടി പങ്കുവെച്ച വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞത്.