കൊച്ചി- കിഴക്കമ്പലത്തെ കിറ്റക്‌സ് കമ്പനിയില്‍ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂഗര്‍ഭ ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നിരന്തര പരിശോധനകള്‍ക്കെതിരെ കിറ്റക്‌സ് ഉടമ സാബു ജേക്കബ് സര്‍ക്കാരുമായി ഉടക്കി നില്‍ക്കുന്നതിനിടയിലാണ് വീണ്ടും പരിശോധന.
ജില്ലാ വികസന സമിതിയില്‍ പി.ടി തോമസ് എം.എല്‍.എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കിറ്റക്‌സ് മാനേജ്‌മെന്റ് അറിയിച്ചു.
കിറ്റക്‌സ് കമ്പനി അമിതമായി ജലം ഊറ്റുന്നുവെന്ന് പി.ടി തോമസ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. പരാതി രേഖാമൂലം നല്‍കുകയും ചെയതു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന എന്നാണ് കിറ്റക്‌സ് ആരോപിക്കുന്നത്. രാവിലെ പത്തുമണിയോടെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടു. കിറ്റക്‌സ് കമ്പനിയില്‍നിന്നു ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടി. രേഖകളും പരിശോധിച്ചു.