മസ്‌കത്ത്- ഒമാനിലെ സലാലയില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ഉമയനല്ലൂര്‍ പേരയം സ്വദേശി പുത്തന്‍വിള വീട്ടില്‍ രതീഷ് രാജേന്ദ്രന്‍ (34) ആണ് മരിച്ചത്.
സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ വച്ചാണ് മരിച്ചത്. മര്‍മൂലില്‍ ഹര്‍വീല്‍ യുനൈറ്റഡ് എന്ന കമ്പനിയില്‍ പ്രൊജക്ട് എന്‍ജിനീയറാണ്. ഭാര്യ ലിജിയും മകനും സലാലയിലുണ്ട്.