ദുബായ്- ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് ഓഗസ്റ്റ് രണ്ടു വരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു. വിമാന സർവീസ് എന്ന് തുടങ്ങുമെന്ന ഒരാളുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് എയർലൈൻസ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് രണ്ടിന് ശേഷവും വിലക്ക് തുടരുമോ എന്നതിൽ നിലവിൽ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതരിൽനിന്ന് ലഭിക്കുന്ന വിശദാംശങ്ങൾക്കായി കാത്തുനിൽക്കുകയാണെന്നും വിമാന കമ്പനി വ്യക്തമാക്കി.
We've just received confirmation that flights from India are suspended till the 2nd August, and we are not entirely sure if this will be extended as it depends on the authorities. You may not see availability on the website because of the schedule uncertainty. *Sky
— Etihad Help (@EtihadHelp) July 26, 2021