തൃശ്ശൂര്‍- ഐഎന്‍എല്ലില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. ഘടകകക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് മാത്രമേ അഭിപ്രായം പറയാനാകൂ. വിശദാംശങ്ങള്‍ മുന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇത് മുന്നണിയുടെ താത്പര്യത്തിന് സഹായകരമായ നിലപാടല്ല. ഐഎന്‍എല്‍ നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഐഎന്‍എല്ലിലെ സംഭവ വികാസങ്ങളെ അമര്‍ഷത്തോടെയാണ് സിപിഐഎം കാണുന്നതെന്ന് വിവരം. സര്‍ക്കാരിന്റേയും മുന്നണിയുടേയും പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കുന്നതൊന്നും പാടില്ലെന്ന സിപിഐഎം നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം ലംഘിച്ചാണ് ഐഎന്‍എല്‍ ഭിന്നത തെരുവുയുദ്ധത്തിലേക്ക് നീങ്ങിയത്. ഐഎന്‍എല്ലില്‍ നടക്കുന്ന കാര്യങ്ങള്‍ അതീവ ഗൗരവത്തോടെ യാണ് സിപിഐഎം നോക്കിക്കാണുന്നത്.
ഐഎന്‍എല്ലിലെ ഭിന്നത തെരുവിലേക്ക് വളര്‍ന്നതോടെ എ പി അബ്ദുല്‍ വഹാബിനെയും കാസിം ഇരിക്കൂറിനേയും മൂന്നാഴ്ച മുന്‍പ് എ വിജയരാഘവന്‍ എകെജി സെന്ററില്‍ വിളിച്ചു വരുത്തി വിഷയത്തിന്റെ ഗൗരവം ഉണര്‍ത്തിയിരുന്നു. എന്നിട്ടും ഇരുനേതാക്കളും തമ്മിലുള്ള ഭിന്നത പരിഹരിക്കപ്പെട്ടിരുന്നില്ല.