Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട്  പക്ഷിപ്പനിയെന്ന് സംശയം; പരിശോധനാ ഫലം ഇന്ന്

കോഴിക്കോട്- കോഴിക്കോട് കൂരാച്ചുണ്ടില്‍ പക്ഷിപ്പനി ബാധ സംശയിക്കുന്ന ഫാമില്‍നിന്നയച്ച സാമ്പിള്‍ പരിശോധനാ ഫലം ഇന്ന് ലഭിക്കും. രാവിലെയോടെ സ്വകാര്യ ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണോയെന്ന് സ്ഥിരീകരിക്കാനാകുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഭോപാലിലെ ലാബിലാണ് സാമ്പിള്‍ പരിശോധിക്കുന്നത്. കേരളത്തില്‍ രണ്ട് സാമ്പിള്‍ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവും ഒരെണ്ണം നെഗറ്റീവുമാണ്. മുന്‍കരുതല്‍ നടപടിയായി ഫാമിന്റെ പത്ത് കിലോമീറ്റര്‍ പരിസരം ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കാളങ്ങാലിയിലെ സ്വകാര്യ വ്യക്തിയുടെ ഫാമിലെ നാന്നൂറ് കോഴികള്‍ കൂട്ടത്തോടെ ചത്തത്. ഫാമിന് 10 കിലോമീറ്റര്‍ പരിധിയിലുള്ള 11 പഞ്ചായത്തുകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പക്ഷികളും കോഴികളും മുട്ടകളും ഈ മേഖലയിലേക്ക് കൊണ്ടു വരാനോ കൊണ്ടു പോകാനോ അനുമതിയില്ല. കഴിഞ്ഞ വര്‍ഷവും കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി കണ്ടെത്തിയിരുന്നു.
 

Latest News