Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതൽ പരാതികൾ

താമരശേരി- വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതൽ പരാതികൾ. കോടഞ്ചേരി നെല്ലിപ്പൊയിൽ മീൻമുട്ടി വട്ടപ്പാറയിൽ വി.ടി മനീഷിനെ(41)യാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പോക്‌സോ പ്രകാരമാണ് കേസ്. 2019, 20 വർഷങ്ങളിലാണ് മനീഷ് പെൺകുട്ടിക്ക് കായിക പരിശീലനം നൽകിയിരുന്നത്. ഈ സമയത്താണ് പീഡനം നടന്നത്. മറ്റൊരു പെൺകുട്ടിക്ക് അയച്ച അശ്ലീല സന്ദേശങ്ങളും പോലീസ് പിടികൂടി. ഇയാൾക്കെതിരെ കൂടുതൽ പെൺകുട്ടികൾ പരാതി നൽകിയേക്കും. നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലത്തും ഇയാൾക്കെതിരെ സമാന പരാതികളുണ്ടായിരുന്നു. തുടർന്നാണ് മനീഷിനെ നിലവിലെ സ്‌കൂളിലേക്ക് സ്ഥലം മാറ്റിയത്. മനീഷിനെ ഈ സ്‌കൂളിൽനിന്നും സസ്‌പെന്റ് ചെയ്തു.
 

Latest News