കൊച്ചി- പോണ്ടിച്ചേരി വ്യാജ വാഹന രജ്സിട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഒരുലക്ഷം രൂപ ബോണ്ടിലും രണ്ട് പേരുടെ ആൾജാമ്യത്തിലുമാണ് വിട്ടയച്ചത്.
സുരേഷ്ഗോപി നൽകിയ വിശദീകരണം തൃപ്തികരമെല്ലെന്ന് നേരത്തെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് സുരേഷ് ഗോപി ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു.
2010ൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് 2014ലെ വാടക രശീതിയാണ് സുരേഷ് ഗോപി ഹാജരാക്കിയിരുന്നത്. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയെങ്കിലും അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.
അതിനിടെ, വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ത ട്ടിപ്പ് നടത്തിയെന്ന ആരോപണം നടി അമലപോൾ നിഷേധിച്ചു. പുതുച്ചേരിയിലെ വാടക വീട്ടിൽ താമസിച്ചപ്പോഴാണ് കാർ റജിസ്റ്റർ ചെയ്തതെന്ന നിലപാടിൽ അമല പോൾ ഉറച്ചു നിന്നു.
അമലപോലിനെ ക്രൈംബ്രാഞ്ച് ഇന്ന് രണ്ട് മണിക്കൂറുകളോളം ചോദ്യം ചെയ്തു. എസ് പി സന്തോഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.വീണ്ടും വിശദമായ ചോദ്യം ചെയ്യൽ നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. അമലയുടെ മുൻകൂർ ജാമ്യം ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. അതിൽ പത്ത് ദിവസത്തിനു ശേഷമേ നടപടി ഉണ്ടാകൂ.