തിരുവനന്തപുരം- കോവിഡ് നിയന്ത്രണങ്ങളോടെ കേരളത്തില്‍ മുസ്്‌ലിംകള്‍ വലിയ പെരുന്നാള്‍ ആഘോഷിച്ചു.
ലളിതമായ ചടങ്ങുകളോടെയായിരുന്നു ആഘോഷം. കര്‍ശന കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പള്ളികളില്‍ മാത്രമായിരുന്നു നമസ്‌കാരം. 40 പേര്‍ക്ക് മാത്രമായിരുന്നു അനുമതി.
ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ മിക്ക പള്ളികളിലും നമസ്‌കാരം പതിവിലും നേരത്തെ നടന്നു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ചര്‍ച്ച നാടിന്റെ സൗഹൃദം തകര്‍ക്കാന്‍ ഇടയാക്കരുതെന്ന് ഈദ് സന്ദേശത്തില്‍ പാളയം ഇമാം വി.പി സുഹൈബ് മൗലവി പറഞ്ഞു. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലന്ന് യുവാക്കള്‍ തീരുമാനിക്കണമെന്ന സന്ദേശവും അദ്ദേഹം നല്‍കി. ലക്ഷദ്വീപ് ജനതയെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയന്ത്രണങ്ങള്‍ക്കിടയിലും പൊലിമ ചോരാതെ വീടുകളില്‍ ആഘോഷം ഒതുക്കിയാണ് വിശ്വാസികള്‍ ഈദിനെ വരവേറ്റത്.