Sorry, you need to enable JavaScript to visit this website.

കാരുണ്യപ്രവാഹം തുടരുന്നതിനിടെ കൊച്ചു ഇമ്രാൻ യാത്രയായി, ചികിത്സക്കായി എത്തിയത് 16 കോടി

മലപ്പുറം- ചികിത്സക്ക് വേണ്ടി കൈ കോർത്തിരിക്കുന്ന ലോകത്തിന്റെ കാരുണ്യത്തിന് കാത്തിരിക്കാതെ കൊച്ചു ഇമ്രാൻ യാത്രയായി. സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന അസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അങ്ങാടിപ്പുറം ഏറാൻതോട് ആരിഫിന്റെ മകൻ ഇമ്രാനാണ് മരിച്ചത്. ഇമ്രാന്റെ ചികിത്സക്ക് ആവശ്യമുള്ള പതിനെട്ട് കോടി രൂപ സമാഹരിക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂട്ടായ്മകൾ പ്രവർത്തിച്ചുവരികയായിരുന്നു. ഇമ്രാന്റെ ചികിത്സക്ക് ആവശ്യമായ പതിനെട്ട് കോടി രൂപയിൽ പതിനാറ് കോടി രൂപ ഇന്ന് വൈകിട്ടോടെ സമാഹരിച്ചിരുന്നു. എന്നാൽ ചികിത്സക്ക് കാത്തുനിൽക്കാതെ ഇമ്രാൻ യാത്രയായി.
 

Latest News