Sorry, you need to enable JavaScript to visit this website.

സ്ത്രീ പീഡനക്കേസ് ഒതുക്കിത്തീർക്കാൻ ആവശ്യപ്പെട്ട മന്ത്രി ശശീന്ദ്രൻ രാജിവെക്കണം -വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്

കോഴിക്കോട് - സ്ത്രീ പീഡനക്കേസ് ഒതുക്കിത്തീർക്കണമെന്നാവശ്യപ്പെട്ട  മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു. കേസ് ഒതുക്കാൻ വേണ്ടി പരാതിക്കാരിയുടെ പിതാവുമായുള്ള മന്ത്രിയുടെ ഫോൺ സംഭാഷണം ചാനലുകൾ പുറത്ത് വിട്ടിരിക്കുന്നു.  വളരെ ഗൗരവമുള്ള വിഷയമാണിത്. സ്ത്രീകൾക്ക് നേരെയുള്ള കയ്യേറ്റങ്ങൾ 
വർദ്ധിക്കുകയും അത് വിവാദമായി സർക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ മന്ത്രി സ്ഥാനത്തിരിക്കുന്ന ആൾ തന്നെ ഈ രീതിയിൽ ഇടപെടുന്നത്  നീചമാണ്.
പരാതിക്കാരി കഴിഞ്ഞ ജൂൺ അവസാനം പരാതി നൽകിയിട്ട് ഇത് വരെ പോലീസ് എഫ്.ഐ.ആർ പോലും ഇട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. ഈ സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷണം നടത്തി മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും ജബീന ഇർഷാദ് ആവശ്യപ്പെട്ടു.


 

Latest News