Sorry, you need to enable JavaScript to visit this website.

ചാനല്‍ നിരീക്ഷകന്‍ ജയശങ്കറിന്റെ അംഗ്വതം ഒഴിവാക്കി സി.പി.ഐ

കൊച്ചി- ചാനല്‍ ചര്‍ച്ചകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കറിന്റെ പാര്‍ട്ടി അംഗത്വം പുതുക്കാതെ സിപിഐ. എറണാകുളം ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിന്റെ തീരുമാനം മേല്‍ഘടകത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകള്‍.
തിങ്കളാഴ്ച നടന്ന മെമ്പര്‍ഷിപ്പ് പുതുക്കുന്ന റിവ്യൂ മീറ്റിംഗില്‍ ജയശങ്കര്‍ പങ്കെടുത്തിരുന്നില്ല.
എന്നാല്‍ സിപിഐ അംഗത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ജയശങ്കര്‍ പ്രതികരിച്ചു. ദേശാഭിമാനി കണ്ടപ്പോഴാണ് തന്നെ ഒഴിവാക്കിയ കാര്യം അറിഞ്ഞത്. ജോലി സംബന്ധമായ തിരക്കുകള്‍ മൂലമാണ് റിവ്യു മീറ്റിങിന് പോകാന്‍ സാധിക്കാത്തത്. പാര്‍ട്ടിയോട് അംഗത്വം വേണമെന്നോ വേണ്ടെന്നോ താന്‍ അറിയിച്ചിട്ടില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും സിപിഐയേയും എല്‍ഡിഎഫിനേയും മോശമാക്കുന്ന അഭിപ്രായ പ്രകടനം നടത്തിയതിനാണ് ജയശങ്കറിനെ ഒഴിവാക്കിയതെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത്.

 

Latest News