വടകര - കെ.കെ രമ എം.എല്‍.എക്ക് ഭീഷണിക്കത്ത്. ടി.പിയുടെ മകന്‍ അഭിനന്ദിനെയും ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനെയും വധിക്കുമെന്നാണ് കത്തിലെ ഭീഷണി. കഴിഞ്ഞ ദിവസമാണ് എം.എല്‍.എ ഓഫീസിന്റെ അഡ്രസില്‍ കത്ത് ലഭിച്ചത്. ഇത് സംബന്ധിച്ച് റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. അഭിനന്ദിനെ മൃഗീയമായി കൊല്ലുമെന്ന തരത്തിലാണ് കത്തിലെ വരികള്‍. നിലവില്‍ സംസ്ഥാനത്ത് നടക്കുന്ന സ്വര്‍ണക്കടത്ത്, പെണ്‍വാണിഭ, കൊലപാതക കൂട്ടുകെട്ടുകളെ അതി നിശിതമായി എന്‍. വേണുവും കെ.കെ രമയും വിമര്‍ശിക്കാറുണ്ട്. കോഴിക്കോട് എസ്.എം സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് പരിധിയില്‍നിന്നാണ് കത്ത് വന്നിട്ടുള്ളത്. വധഭീഷണിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.