കൊച്ചി-ബക്രീദിന് ഇളവുകള്‍ അനുവദിച്ചതില്‍ തെറ്റില്ലെന്ന് ഉമ്മന്‍ചാണ്ടി. കേരളത്തില്‍ ബക്രീദിന് ഇളവുകള്‍ അനുവദിച്ചതിനെതിരായ കോണ്‍ഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിങ്വിയുടെ വിമര്‍ശനത്തെ തള്ളിയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന. സംസ്ഥാന സര്‍ക്കാര്‍ ബക്രീദിന് ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ചതില്‍ തെറ്റില്ല. ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട ദിവസമാണ് ബക്രീദെന്നും കോവിഡിന്റെ പരിമിതികള്‍ക്കുള്ളില്‍ കൊടുത്ത ഇളവുകള്‍ ആരും ദുരുപയോഗം ചെയ്യില്ലെന്നും ഉമ്മന്‍ ചാണ്ടി കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു