കോഴിക്കോട് - ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപ്പിടിത്തത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മരിച്ചു. ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരന് കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയില്‍ അതുല്‍രാജ് ആണ് (28) മരിച്ചത്. ജൂലായ് 13നാണ് അപകടമുണ്ടായതെന്നാണ് വിവരം.
പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം ഒമ്പത് പേര് മരിച്ചിട്ടുണ്ട്. അപകട വിവരം ഞായറാഴ്ചയാണ് അതുല്‍ രാജിന്റെ വീട്ടിലറിയുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അതുല്‍രാജ് കപ്പല്‍ ജോലിക്ക് പോയത്. കോച്ചപ്പന്റെ പുരയില്‍ ഉത്തമന്റെയും ജയന്തിയുടെയും മകനാണ്. സഹോദരി അതുല്യ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായും ഇറാക്കിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്.