കോഴിക്കോട് -പത്താം ക്ലാസ് ട്യൂഷൻ അവസാനിച്ചത് അഘോഷിച്ച കോഴിക്കോട്ടെ പ്രമുഖ സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികളെ മദ്യപിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ വഴിയരികിൽ കണ്ടെത്തി. ഒരു ഹോട്ടൽ പരിസരത്ത് കിടന്ന ഇവരെ പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂവരേയും ആദ്യം ബിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായ രണ്ടു പേരെ പിന്നീട് മെഡിക്കൽ കോളെജിലേക്ക് മാറ്റി.സംഭവം കസബ പോലീസ് അന്വേഷിച്ചു വരികയാണ്. ഇവർ ആദ്യമായാണ് മദ്യപിക്കുന്നത്. ആരാണ് നൽകിയത്, ഏതു മദ്യമാണ് കഴിച്ചത് എന്നതു സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്.